balachandran-k-71

തൊടിയൂർ: ബൈക്കിൽ സഞ്ചരിക്കവേ പിന്നാലെ വന്ന ബൈക്കിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന റിട്ട. താലൂക്ക് സ്റ്റാറ്റിറ്റിക്കൽ ഓഫീസർ തൊടിയൂർ പുലിയൂർ വഞ്ചി വടക്ക് ദിവ്യശ്രീയിൽ കെ.ബാലചന്ദ്രൻ (71) മരിച്ചു.

കഴിഞ്ഞ ഞായറാഴ്ച രാവിലെ 9.30 ഓടെ മൈനാഗപ്പള്ളി പെട്രോൾ പമ്പിന് സമീപമായിരുന്നു അപകടം. യുവാക്കൾ അമിത വേഗത്തിൽ ഓടിച്ചുവന്ന ബൈക്കാണ് ബാലചന്ദ്രനെ ഇടിച്ച് തെറിപ്പിച്ചത്. ഒരാഴ്ചയായി കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്ററിലായിരുന്നു. ഇന്നലെ പുലർച്ചെ നാലോടെയായിരുന്നു മരണം. മൈനാഗപ്പള്ളിയിൽ ഡോക്ടറെ കാണാൻ പോകുമ്പോഴായിരുന്നു അപകടം.
ഗുരുതരമായി പരിക്കേറ്റ് റോഡിൽ കിടന്ന ബാലചന്ദ്രനെ കോവൂർ കുഞ്ഞുമോൻ എം.എൽ.എയും ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അൻസർ ഷാഫിയും സഞ്ചരിച്ചിരുന്ന കാറിലാണ് ഭരണിക്കാവിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കൊല്ലത്തെ ആശുപത്രിയിലും എത്തിച്ചത്. പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകിയ മൃതദേഹം വൈകിട്ട് 5 ഓടെ വീട്ടുവളപ്പിൽ സംസ്കരിച്ചു. മൺറോത്തുരുത്ത് നെന്മേനി കൊച്ചുതറയിൽ പരേതരായ കുമാരൻ - വാസന്തി ദമ്പതികളുടെ മകനാണ്. റിട്ട. സി.ഡി.പി.ഒ സുധയാണ് ഭാര്യ. മകൾ: ദിവ്യശ്രീ (കെ.എസ്.ഇ.ബി, പുതിയകാവ്, കരുനാഗപ്പള്ളി). മരുമകൻ: ശ്രീജിത്ത് (കുവൈറ്റ്). സഞ്ചയനം 16ന് രാവിലെ 8ന്.