കൊല്ലം : ഐ.എൻ.ടി.യു.സി ജില്ലാനേതൃ പരിശീലന ക്യാമ്പിന് തുടക്കമായി. ജില്ലാപ്രസിഡന്റ് എ.കെ.ഹഫീസ് പതാക ഉയർത്തി. തുടന്ന് നടന്ന ജില്ലാനിർവാഹക സമിതി യോഗത്തിൽ സ്വാഗതസംഘം കൺവീനർ കെ.ശശിധരൻ, ക്യാമ്പ് ഡയറക്ടർ ഏരൂർ സുഭാഷ്, അഡ്വ.കെ.എ. നസീർ, സാബു, എബ്രഹാം, സി.ജെ.ഷോം, യോഹന്നാൻ കുട്ടി, കൃഷ്ണവേണി ജി. ശർമ്മ, അൻസർ അസീസ്, എസ് നാസറുദീൻ, കോതേത്ത് ഭാസുരൻ, ജയശ്രീ, രമണൻ, ചവറ ഹരീഷ് എന്നിവർ പങ്കെടുത്തു.