adalatht-
ജില്ലാ നിയമ സേവന അതോറിട്ടിയുടെ ആഭിമുഖ്യത്തിൽ നടന്ന നാഷണൽ ലോക അദാലത്തിൽ പ്രിൻസിപ്പൾ ജില്ലാ ജഡ്ജി എം.ബി സ്നേഹലത നഷ്ടപരിഹാരരേഖകൾ കൈമാറുന്നു

കൊല്ലം: ജില്ലാ നിയമ സേവന അതോറിട്ടിയുടെ ആഭിമുഖ്യത്തിൽ ജില്ലയിൽ നടന്ന നാഷണൽ ലോക അദാലത്തിൽ 1168 കേസുകൾ തീർപ്പാക്കി.19.5 കോടിയുടെ വ്യവഹാരങ്ങളാണ് ഇതിലൂടെ തീർപ്പായത്. കൂടാതെ പെറ്റി കേസുകളിൽ നിന്നായി 80,13,250 രൂപയും ലഭിച്ചു.

കൊല്ലം ജില്ലാസെന്ററിൽ നടന്ന അദാലത്തിൽ പ്രിൻസിപ്പൾ ജില്ലാ ജഡ്ജി എം.ബി. സ്നേഹലത, അഡിഷണൽ ജില്ലാ ജഡ്ജി പി.മായാദേവി ,ജില്ലാ ലീഗൽ സർവീസസ് അതോറിട്ടി സെക്രട്ടറിയും സബ് ജഡ്ജിയുമായ അഞ്ചു മീരാ ബിർള എന്നിവർ നേതൃത്വം നൽകി. 329 വാഹനപകട കേസുകൾ ഒത്തുതീർപ്പാക്കി 10.72 കോടി രൂപ പരിക്കേറ്റവർക്കും അവകാശികൾക്കും നൽകാൻ തീരുമാനമായി. നിരവധി പേർക്ക് തത്സമയം തന്നെ തുക ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിച്ച് രേഖകൾ കൈമാറി. എം.എ.സി.ടി ജഡ്ജി എം.സുലേഖ,​ അഡ്വ.എസ്.ഷേണാജി,​ ബാർഅസോസിയേഷൻ പ്രസിഡന്റ് അഡ്വ.അനിൽകുമാർ,​ ഇൻഷ്വറൻസ് കമ്പനി പ്രതിനിധി അരുൺ എന്നിവരും സന്നിഹിതരായിരുന്നു.