കുന്നത്തൂർ: ക്ഷേത്ര കാണിക്കവഞ്ചികൾ കുത്തിത്തുറന്ന് പണം അപഹരിച്ച മോഷ്ടാക്കൾ സമീപത്തെ വീട്ടിലെ കോഴിയെ ചുട്ടുതിന്നു. ശൂരനാട് തെക്ക് ഇരവിച്ചിറ നടുവിൽ പുതുശേരിൽ ഭദ്രാഭഗവതി ക്ഷേത്രത്തിലാണ് മോഷണം നടന്നത്. ശനിയാഴ്ച രാവിലെയാണ് മോഷണവിവരം അറിയുന്നത്. ശ്രീകോവിലിന് മുന്നിലെയും റോഡിനോട് ചേർന്ന വഞ്ചികളുമാണ് അപഹരിച്ചത്. സദ്യാലയത്തിൽ സൂക്ഷിച്ചിരുന്ന സൈക്കിളും മോഷ്ടിച്ചു. ക്ഷേത്രത്തിന് സമീപത്തെ പങ്കജാക്ഷൻ പിള്ളയുടെ വീട്ടിലെ കോഴിയെയാണ് മോഷ്ടാക്കൾ പിടികൂടി ചുട്ടുതിന്നത്. ഷെഡിൽ മലമൂത്ര വിസർജ്ജനവും നടത്തി. ശൂരനാട് പൊലീസ് അന്വേഷണം ആരംഭിച്ചു.