babnk-
പട്ടത്താനം സർവീസ് സഹ. ബാങ്കിൽ 12 മണിക്കൂർ പ്രവർത്തനത്തിന്റെയും ഞായറാഴ്ച കൗണ്ടറിന്റെയും ഉദ്ഘാടനം നൗഷാദ് എം.എൽ.എ നിർവഹിക്കുന്നു. ബാങ്ക് പ്രസിഡന്റ്‌ അഡ്വ. എസ്. ആർ. രാഹുൽ, അഡ്വ. ഉദയകുമാർ, എൻ. മോഹനൻ, പ്രേം ഉഷാർ, എ.എസ് നോൾഡ് തുടങ്ങിയവർ സമീപം

കൊല്ലം: അമ്മൻനട ആസ്ഥാനമായി പ്രവർത്തിക്കുന്ന പട്ടത്താനം സർവീസ് സഹകരണ ബാങ്ക് തിങ്കൾ മുതൽ ശനി വരെ എല്ലാദിവസവും

രാവിലെ 8 മുതൽ വൈകിട്ട് 8 മണി വരെ പ്രവർത്തിക്കും. കൂടാതെ,​

കടപ്പാക്കട പ്രതിഭ ജംഗ്ഷന് സമീപം പഴയ പ്രതിഭ ഹോസ്പിറ്റലിന് എതിർ വശം പ്രവർത്തിക്കുന്ന ബ്രാഞ്ച് ഞായറാഴ്ചകളിൽ രാവിലെ 10 മുതൽ ഉച്ചക്ക് 2 മണി വരെയും പ്രവർത്തിക്കും. ബാങ്കിന്റെ ദീർഘിപ്പിച്ച സമയ ക്രമത്തിന്റെ ഉദ്ഘാടനം നൗഷാദ് എം.എൽ.എനിർവ്വഹിച്ചു. ബാങ്ക് പ്രസിഡന്റ്‌ അഡ്വ.എസ്.ആർ.രാഹുൽ അദ്ധ്യക്ഷത വഹിച്ചു. സഹകരണ ജനാധിപത്യ സമിതിയുടെ നേതൃത്വത്തിലാണ് ബാങ്ക് ഭരണം.

അടുത്ത മാസം എ.ടി.എം സി.ഡി.എം മെഷീൻ, സ്വർണ്ണപ്പണയം ഉൾപ്പടെ മുഴുവൻ വ്യക്തിഗത ബാങ്കിംഗ് സൗകര്യങ്ങളും 12 മണിക്കൂറും ബാങ്കിൽ ലഭ്യമാക്കും. കുറഞ്ഞ വിലയിൽ ഗുണമേന്മയുള്ള അലോപ്പതി മരുന്നുകൾ വീട്ടിലെത്തിക്കുന്ന പദ്ധതിയും ഉടൻ ആരംഭിക്കും. കൂടാതെ ഫിഷറീസ്, മത്സ്യഫെഡ്, കൃഷി വകുപ്പുകളുടെ സഹകരണത്തോടെ വിഷരഹിത മത്സ്യം, മാംസം, നാടൻ പച്ചക്കറികൾ, പാൽ, മുട്ട തുടങ്ങിയവ കൊല്ലം നഗരനിവാസികൾക്ക് എത്തിക്കാനുള്ള സൗകര്യവും ലഭ്യമാക്കുമെന്ന്

പ്രസിഡന്റ്‌ അറിയിച്ചു. അദ്ധ്യാപകർക്കും സർക്കാർ ജീവനക്കാർക്കുമായി മാസം തോറും ചിട്ടികൾ, സ്പെഷ്യൽ വായ്പകൾ എന്നിവ ബാങ്കിൽ ഒരുക്കിയിട്ടുണ്ട്. സ്ഥിര നിക്ഷേപങ്ങൾക്ക് 8.25ശതമാനം വരെ മാസ പലിശ നൽകുന്നുണ്ട്. എന്നിങ്ങനെ വിവിധ പദ്ധതികളിലൂടെ ജില്ലയിലെ മികച്ച സഹകരണ ധനകാര്യസ്ഥാപനമായി ബാങ്ക് മാറിക്കഴിഞ്ഞതായി അദ്ദേഹം പറഞ്ഞു.

ബാങ്ക് ഹെഡ് ഓഫീസിൽ നടന്ന സമ്മേളനത്തിൽ കോർപ്പറേഷൻ പൊതുമരാമത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ. ഉദയകുമാർ മുഖ്യ പ്രഭാഷണം നടത്തി. ബാങ്ക് ഭരണ സമിതി അംഗങ്ങളായ പ്രേം ഉഷാർ,അനിൽ മങ്കുഴി, ഉമേഷ്‌ ഉദയൻ, എൻ.മോഹനൻ, പ്രൊഫ.ഷാനവാസ്‌,ഷിബു പി.നായർ, കൃഷ്ണകുമാർ, ഉമ, ഡെസ്റ്റിമോണ, ഷീമ, സെക്രട്ടറി എസ്.കെ.ശോഭ, ബ്രാഞ്ച് മാനേജർ അജിത്‌ ബേബി എന്നിവർ സംസാരിച്ചു.