തൊടിയൂർ: കോളേജ് വിദ്യാർത്ഥിയായിരിക്കെ റോഡപകടത്തിൽ മരിച്ച
ഫാത്തിമ നജീബിന്റെ മൂന്നാം ഓർമ്മ ദിനത്തിൽ ജീവകാരുണ്യ പ്രസ്ഥാനമായ ഇടക്കുളങ്ങര'ശ്രദ്ധ' ഫാത്തിമനജീം അനുസ്മരണം, ജീവനോപാധിവിതരണം, ആദരവ് എന്നീ ചടങ്ങുകൾ സംഘടിപ്പിച്ചു. ശ്രദ്ധയുടെ അങ്കണത്തിൽ സി.ആർ.മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ചെയർമാൻ അഡ്വ.സുധീർ കാരിക്കൽ അദ്ധ്യക്ഷനായി. നഗരസഭ ചെയർമാൻ കോട്ടയിൽ രാജു ജീവനോപാധി വിതരണവും ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു രാമചന്ദ്രൻ പ്രതിഭകളെ ആദരിക്കലും നിർവഹിച്ചു. കെ.നടരാജൻ, ജ്യോതി ആർ.പിള്ള, സാഗർറഹിം, അനിവർണം, ഡി.അഫ്സർ, എസ്.ഷെഹിൻഷാ, കെ.എസ്.ആയിഷ
എന്നിവരാണ് ആദരിക്കപ്പെട്ടവർ. ഗ്രാമപഞ്ചായത്തംഗങ്ങളായ ടി.സുജാത, ബഷീർ എന്നിവർ സംസാരിച്ചു. തുടർന്നു നടന്ന 'മക്കൾക്കൊപ്പം' ബോധവത്കരണ ക്ലാസ് താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.വിജയകുമാർ നയിച്ചു.