shaini-37

ചവറ: ഭർത്താവിനൊപ്പം സഞ്ചരിച്ച യുവതി വാഹനാപകടത്തിൽ മരിച്ചു. നീണ്ടകര ഹാർബറിൽ മത്സ്യബന്ധന തൊഴിൽ ചെയ്ത് ഉപജീവനം നടത്തുന്ന വികലാംഗനായ ഭർത്താവിന്റെ മുച്ചക്ര വാഹനത്തിൽ മത്സ്യബന്ധന ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോൾ നീണ്ടകര വേട്ടുതറ ജംഗ്ഷനിലായിരുന്നു അപകടം. കോയിവിള ഊന്നുവിള തെക്കതിൽ ഷൈനിയാണ് (37) മരിച്ചത്.

പിന്നാലെ വന്ന ഇന്നോവ കാർ മുച്ചക്ര സ്കൂട്ടർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. റോഡിൽ വീണ ഷൈനിയുടെ തലയ്ക്ക് ഗുരുതര പരിക്കേറ്റു. തൽക്ഷണം മരിച്ചു. ജോയിയെ ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മക്കൾ: ജോയൽ, ജോബിൻ.