south
ചങ്ങൻകുളങ്ങര പുലിത്തിട്ട ചതു:ഷഷ്ഠി യോഗിനീസമേത മഹാകാളി ധർമ്മദൈവ ക്ഷേത്ര ഭരണ നിർവഹണ സമിതിയായ ശ്രീവിദ്യാ ദേവസ്വം ട്രസ്റ്റിന്റെ പ്രഥമ പൊതുയോഗത്തിൽ മാനേജിംഗ് ട്രസ്റ്റി സൗത്ത് ഇന്ത്യൻ ആർ.വിനോദ് പ്രസംഗിക്കുന്നു

തഴവ:ചങ്ങൻകുളങ്ങര പുലിത്തിട്ട ചതു:ഷഷ്ഠി യോഗിനീസമേത മഹാകാളി ധർമ്മദൈവ ക്ഷേത്ര ഭരണ നിർവഹണ സമിതിയായ ശ്രീവിദ്യാ ദേവസ്വം ട്രസ്റ്റിന്റെ പ്രഥമ പൊതുയോഗം ക്ഷേത്രാങ്കണത്തിൽ നടന്നു. മാനേജിംഗ് ട്രസ്റ്റി സൗത്ത് ഇന്ത്യൻ ആർ.വിനോദ് അദ്ധ്യക്ഷനായി. വിവിധ ആത്മീയ ജീവകാരുണ്യ നിർദ്ധന ശാക്തീകരണ പ്രവർത്തനങ്ങളെക്കുറിച്ച് മാനേജിംഗ് ട്രസ്റ്റി യോഗത്തിൽ വിശദീകരിച്ചു. ഗ്രാമ പഞ്ചായത്ത് അംഗം ദിലീപ്ശങ്കർ,രവീന്ദ്രൻ മുളയ്ക്കൽ, കളരിക്കൽ ജയപ്രകാശ്, മുരളീധരൻ മിനിഭവനം, സലിംകുമാർ കളരിക്കൽ, ഗോപിനാഥൻ ഗോകുലം എന്നിവർ സംസാരിച്ചു. മുന്നൂറോളം അംഗങ്ങൾ യോഗത്തിൽ തുടർപ്രവർത്തനങ്ങളെക്കുറിച്ചുള്ള ചർച്ചകളിൽ പങ്കെടുത്തു.