 
കൊട്ടാരക്കര: ശിശുദിനത്തോടനുബന്ധിച്ച് കൊട്ടാരക്കര റോട്ടറി ക്ളബ് മാർത്തോമ്മാ ഗേൾസ് ഹൈസ്കൂളിൽ സംഘടിപ്പിച്ച ചിത്രരചനാമത്സരം അഡ്വ.പി.ഐഷാപോറ്റി ഉദ്ഘാടനം ചെയ്തു. റോട്ടറി ക്ലബ് പ്രസിഡന്റ് അഡ്വ.കെ.അനിൽകുമാർ അദ്ധ്യക്ഷനായി. ക്ളബ് സെക്രട്ടറി ശിവകുമാർ, സംഘാടക സമിതി ചെയർമാൻ എ.രമേശ്കുമാർ എന്നിവർ സംസാരിച്ചു. ആർട്ടിസ്റ്റ് ജ്യോതിലാൽ വിശിഷ്ഠാതിഥി ആയിരുന്നു. മത്സരത്തിലെ വിജയികൾക്ക് കാഷ് അവാർഡ്,സർട്ടിഫിക്കറ്റ്, മെമെന്റോ എന്നിവ നൽകി. കുട്ടികളിലെ ചിത്രരചനാ മികവ് വളരെ മെച്ചപ്പെട്ടതാണെന്ന് ആർട്ടിസ്റ്റ് ജ്യോതിലാൽ അഭിപ്രായപ്പെട്ടു.
ജില്ലയിലെ 65 സ്കൂളുകളിലെ എൽ.പി, യു.പി ഹൈസ്കൂൾ ഹയർ സെക്കൻഡറി വിഭാഗങ്ങളിൽ നിന്നുമായി 206 പേർ മത്സരത്തിൽ പങ്കെടുത്തു.