phot
പുനലൂർ യൂണിയൻ അതിർത്തിയിലെ ശാഖകളുടെയും,പോഷക സംഘടനകളുടെയും പ്രവർത്തനങ്ങൾ മികവുറ്റതാക്കി മാറ്റുന്നതിനെ സംബന്ധിച്ച് ആലോചിക്കാൻ യൂണിയൻ ഓഡിറ്റോറിയത്തിൽ ചേർന്ന സംയുക്ത യോഗം എസ്.എൻ.ട്രസ്റ്റ് പുനലൂർ ആർ.ഡി.സി ചെയർമാനും പുനലൂർ യൂണിയൻ പ്രസിഡന്റുമായ ടി.കെ.സുന്ദരേശൻ ഉദ്ഘാടനം ചെയ്യുന്നു.യൂണിയൻ വൈസ് പ്രസിഡന്റ് ഏ.ജെ.പ്രദീപ്,സെക്രട്ടറി ആർ.ഹരിദാസ് തുടങ്ങിയവർ സമീപം.

പുനലൂർ: എസ്.എൻ.ഡി.പി യോഗം പുനലൂർ യൂണിയൻ അതിർത്തിയിലെ 67 ശാഖകളിൽ സമ്പൂർണ ഗുരുക്ഷേത്രമുള്ള യൂണിയനായി പ്രഖ്യാപിക്കാൻ കഴിയും. കുറവൻതേരി( എസ്.എൻ.ജംഗ്ഷൻ),മമ്പഴത്തറ ശാഖകളിലെ ഗുരുദേവ ക്ഷേത്ര നിർമ്മാണം പൂർത്തിയാകുന്നതോടെ യൂണിയൻ അതിർത്തിയിലെ എല്ലാ ശാഖകളിലും ഗുരുക്ഷേത്രമെന്ന ലക്ഷ്യം സാക്ഷാത്കരിക്കപ്പെടുമെന്ന് യൂണിയൻ പ്രസിഡന്റ് ടി.കെ.സുന്ദരേശൻ പറഞ്ഞു. ശാഖകളുടെയും പോഷക സംഘടനകളുടെയും പ്രവർത്തനങ്ങൾ മികവുറ്റതാക്കി മാറ്റുന്നതിനെ സംബന്ധിച്ച് ആലോചിക്കാൻ യൂണിയൻ ഓഡിറ്റോറിയത്തിൽ ചേർന്ന ശാഖ ഭാരവാഹികൾ, യൂണിയൻ പ്രതിനിധികൾ, വനിതസംഘം ഭാരവാഹികൾ എന്നിവരുടെ സംയുക്ത യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രീമാരേജ് കൗൺസിലിംഗ് ആരംഭിക്കാനും ശാഖകളിലെ വനിത സംഘങ്ങളുടെ പ്രവർത്തനങ്ങൾ ശക്തമാക്കാനും ശിവഗിരി തീർത്ഥാനടത്തിന്റെ ഭാഗമായി അടുത്ത മാസം 29ന് യൂണിയന്റെ നേതൃത്വത്തിൽ തീർത്ഥാടന പദയാത്ര നടത്താനും അടുത്ത വർഷത്തെ ശ്രീനാരായണ ഗുരുദേവ ജയന്തി ഘോഷയാത്ര യൂണിയൻ തലത്തിൽ അഞ്ചൽ വച്ചു നടത്താനും സംയുക്തയോഗം തീരുമാനിച്ചു. യൂണിയൻ വൈസ് പ്രസിഡന്റ് എ.ജെ.പ്രദീപ്, യൂണിയൻ സെക്രട്ടറി ആർ.ഹരിദാസ്, യോഗം ഡയറക്ടർ എൻ.സതീഷ്കുമാർ, യൂണിയൻ കൗൺസിലർമാരായ എസ്.സദാനന്ദൻ, കെ.വി.സുഭാഷ് ബാബു, അടുക്കളമൂല ശശിധരൻ,വനിത സംഘം യൂണിയൻ പ്രസിഡന്റ് ഷീല മധുസൂദനൻ, വൈസ് പ്രസിഡന്റ് ലതിക രാജേന്ദ്രൻ, സെക്രട്ടറി ഓമന പുഷ്പാഗദൻ, യൂത്ത്മൂവ്മെന്റ് യൂണിയൻ സെക്രട്ടറി ജി.അനീഷ്കുമാർ,ശ്രീനാരായണ ഏംപ്ലോയിസ് ഫോറം യൂണിയൻ പ്രസിഡന്റ് ബിന്ദു പി.ഉത്തമൻ, സെക്രട്ടറി അ‌ഞ്ജു അർജ്ജുനൻ, ശ്രീനാരായണ പെൻഷണേഴ്സ് കൗൺസിൽ യൂണിയൻ പ്രസിഡന്റ് ഇടമൺ ബാഹുലേയൻ, സെക്രട്ടറി സി.വി.സന്തോഷ്കുമാർ തുടങ്ങിയവർ സംസാരിച്ചു.