കൊല്ലം: ഭാരതീയ തപാൽ വകുപ്പും പുന്തലത്താഴം വൈ.എം.വി.എ ഗ്രന്ഥശാലയും സംയുക്തമായി 15നും 16നും പുന്തലത്താഴം വൈ.എം.വി.എ ഹാളിൽ സമ്പൂർണ തപാൽ മേള നടത്തും. പുതിയ ആധാർ എൻറോൾമെന്റ്, നവജാത ശിശു മുതൽ അഞ്ച് വയസുവരെയുള്ള കുട്ടികൾക്കുള്ള ആധാർ, ആധാറിലെ ഫോട്ടോ പുതുക്കൽ, ബയോമെട്രിക് അപ്‌ഡേഷൻ, ആധാറിലെ മൊബൈൽ നമ്പർ തിരുത്തൽ, മേൽവിലാസം തിരുത്തൽ, പോസ്റ്റ് ഓഫീസ് സേവിംഗ്​ അക്കൗണ്ട്, സുകന്യ സമൃദ്ധി അക്കൗണ്ട്​, പ്രധാനമന്ത്റി സുരക്ഷാ ബിമായോജന, ജീവൻ ബിമായോജന, അടൽ പെൻഷൻ യോജന, പോസ്റ്റൽ ലൈഫ്​ ഇൻഷുറൻസ്​ തുടങ്ങിയ സേവനങ്ങൾ മേളയിൽ ലഭ്യമാകും. ഫോൺ: 9447958071