vadakkumthala-agent-matte
വടക്കുംതല പനയന്നാർകാവ് ഭഗവതി ക്ഷേത്രത്തിലെ പനയന്നാർകാവ് പൂരത്തിന്റെ ലോഗോ പ്രകാശനം ഡോ. സുജിത്ത് വിജയൻപിള്ള എം.എൽ.എ നിർവഹിക്കുന്നു

വടക്കുംതല: പനയന്നാർകാവ് ഭഗവതി ക്ഷേത്രത്തിൽ മീനഭരണി കൊടിയേറ്റ് ദിവസമായ മാർച്ച് 16ന് നടക്കുന്ന പനയന്നാർകാവ് പൂരത്തിന്റെ ലോഗോ പ്രകാശനം ഡോ.സുജിത്ത് വിജയൻപിള്ള എം.എൽ.എ നിർവഹിച്ചു. പൂരത്തിന്റെ നടത്തിപ്പിനുവേണ്ടിയുള്ള സ്വാഗത സംഘ രൂപീകരണ യോഗവും സുജിത്ത് വിജയൻപിള്ള ഉദ്ഘാടനം ചെയ്തു. ക്ഷേത്രം പ്രസിഡന്റ് കെ.ഭദ്രൻപിള്ള അദ്ധ്യക്ഷനായി. കോവൂർ കുഞ്ഞുമോൻ എം.എൽ.എ പ്രഭാഷണം നടത്തി.