അഞ്ചൽ: മലർവാടി അഞ്ചൽ ഏരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അഞ്ചൽ സബ് ജില്ലാതല ബാലചിത്രരചനാ മത്സരം നടത്തി. കരുകോൺ നാഷണൽ പബ്ലിക് സ്കൂളിൽ നടന്ന പരിപാടിയിൽ ഉപജില്ലയിലെ അമ്പതോളം വിദ്യാലങ്ങളിൽ നിന്ന് കുട്ടികൾ പങ്കെടുത്തു. കവി അനീഷ് കെ.അയിലറ ഉദ്ഘാടനം ചെയ്തു. ഏരിയ രക്ഷാധികാരി എം.ജലാലുദ്ദീൻ
അദ്ധ്യക്ഷനായി. ഗ്രാമ പഞ്ചായത്തംഗം ജയശ്രീ , ഏരിയ കോഡിനേറ്റർ അബ്ദുൽ റഹീം, സലീം മൂലയിൽ, അസ്‌ലം സലാഹുദ്ദീൻ, എൻ.കെ.ബാലചന്ദ്രൻ, സ്വപ്ന ജയൻസ്, ഹലീമ , വീനസ് വിജയൻ, ഹിറസലിം തുടങ്ങിയവർ സംസാരിച്ചു.