photo-
പോരുവഴി പെരുവിരുത്തി മലനട ഭാര്യോധന ക്ഷേത്രത്തിലെ പള്ളിപ്പാന മഹോത്സവത്തോടനുബന്ധിച്ചുള്ള പറയിടീൽ അമ്പലത്തും ഭാഗം കരയിൽ ശാസ്താം നട ശ്രീധർമ്മ ശാസ്താ ക്ഷേതത്തിൽ നിന്നു് ആരംഭിക്കുന്നു.

പോരുവഴി : പെരുവിരുത്തി മലനട ദുര്യോധന ക്ഷേത്രത്തിൽ 2023 ഫെബ്രുവരി 24 മുതൽ മാർച്ച് 7 വരെ നടക്കുന്ന പള്ളിപ്പാന മഹാകർമ്മത്തിന്റെ ഭാഗമായി അമ്പലത്തും ഭാഗം കരയിലെ പറയടിയിൽ മഹോത്സവം ശാസ്താംനട ശ്രീധർമ്മശാസ്താക്ഷേത്രത്തിൽ നിന്ന് ആരംഭിച്ചു. ദേവസ്വം മുഖ്യ ഊരാളി കൃഷ്ണന്റെ കാർമ്മികത്വത്തിൽ നടന്നുവരുന്ന പറയിടീൽ മഹോത്സവത്തിന് ദിവസ്വം പ്രസിഡന്റ് അനന്ദകൃഷ്ണൻ, സെക്രട്ടറി അഖിൽ സിദ്ധാർത്ഥ്, ഖജാൻജി നമ്പൂരയ്യത്ത് തുളസീധരൻ പിള്ള, വൈസ് പ്രസിഡന്റ് അജീഷ് നാട്ടുവയൽ,പള്ളിപ്പാന ജനറൽ കൺവീനർ ശ്രീനിലയം സുരേഷ്, കര മെമ്പർമ്മാരായ നിഖിൽ മനോഹർ ബൈജു മാധവൻ, രാജേന്ദ്രൻ പിള്ള, കര കമ്മറ്റി ജനറൽ കൺവീനർ രാജേഷ് വരവിള, കൺവീനർമാരായ ചന്ദ്രാജി,രാജൻ പിള്ള, സേതുരാജ്,ഗിരീഷ് പത്തിരയ്യത്ത്,വിനു,ദേവരാജൻ ,സച്ചിദാനന്ദൻ നായർ, ദേവസ്വം മെമ്പർമാരായ ആനന്ദൻ, നിതിൻ പ്രകാശ്, ഇടയ്ക്കാട് രതീഷ്, രജനീഷ്, പൊടിയൻ, മോഹനൻ,ദേവസ്വം ജീവനക്കാരായ ഗോപകുമാർ, സതീഷ് സത്യൻ, പ്രകാശ്, തുടങ്ങിയവർ നേതൃത്വം നൽകി. അമ്പലത്തും ഭാഗം കരയിൽ എട്ടു ദിവസങ്ങളിലായിട്ടാണ് പറയടിയിൽ മഹോത്സവം നടക്കുന്നത്.