thodiyoor-ammamansekuthai
അമ്മ മനസ്കൂട്ടായ്മ പുതിയകാവ് നെഞ്ചുരോഗാശുപത്രിയിൽ നടത്തുന്ന പൊതിച്ചോറു വിതരണം അഡ്വ.കെ.എ.ജവാദ് ഉദ്ഘാടനം ചെയ്യുന്നു

തൊടിയൂർ: തൊടിയൂർ കേന്ദ്രമായി പ്രവർത്തിച്ചു വരുന്ന സന്നദ്ധ സംഘടനയായ അമ്മമനസ് കൂട്ടായ്മ

കരുനാഗപ്പള്ളി പുതിയകാവ് നെഞ്ച് രോഗാശുപത്രിയിലെ രോഗികൾക്ക് മാസംതോറും പൊതിച്ചോറു വിതരണം ചെയ്യുന്ന പദ്ധതി കോൺഗ്രസ് തൊടിയൂർ മണ്ഡലം കമ്മിറ്റി പ്രസിഡന്റ് അഡ്വ.കെ.എ.ജവാദ് ഉദ്ഘാടനം ചെയ്തു. സംഘടനയുടെ ചെയർപേഴ്സൺ മാരിയത്ത് അദ്ധ്യക്ഷനായി. കൺവീനർ ശകുന്തള അമ്മ വീട് സ്വാഗതം പറഞ്ഞു. ഡോ.ബിജു സത്യൻ ആശംസ അർപ്പിച്ചു. ഉദയകുമാർ നന്ദി പറഞ്ഞു.അമ്മമനസ് കൂട്ടായ്മയുടെ നിരവധി പ്രവർത്തകർ പൊതിച്ചോറുമായിട്ടാണ് ചടങ്ങിനെത്തിയത്.