ambhili-45

ചവറ : ദേശീയപാതയിൽ മകനൊപ്പം ബൈക്കിൽ സഞ്ചരിച്ച വീട്ടമ്മ ലോറിയിടിച്ച് മരിച്ചു. പനയം അമ്പഴവയൽ മുടയിൽ വീട്ടിൽ പരേതനായ

രാമചന്ദ്രന്റെ ഭാര്യ അമ്പിളിയാണ് (45) മരിച്ചത്. പൻമനകന്നേറ്റി പാലത്തിന് സമീപം ഇന്നലെ വൈകുന്നേരം 8.30 ഓടെയായിരുന്നു അപകടം. മകൻ ഹരിചന്ദ്രനൊപ്പം ബൈക്കിൽ പോകുന്നതിനിടയിൽ അതേ ദിശയിൽ പോവുകയായിരുന്ന പിക്കപ്പ് വാൻ ബൈക്കിന്റെ പിന്നിൽ ഇടിക്കുകയായിരുന്നു. റോഡിലേക്ക് തെറിച്ചു വീണ് അമ്പിളിയെ ഉടൻ തന്നെ സമീപത്തെ കരുനാഗപ്പള്ളി താലൂക്കാശുപത്രയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഹരിചന്ദ്രനും പരിക്കേറ്റു.