കൊട്ടാരക്കര: നിയമ സാക്ഷരതാ കാമ്പയിന്റെ ഭാഗമായി ജില്ലാ നിയമ സേവന അതോറിട്ടിയുടെയും താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ കലയപുരം ആശ്രയ സങ്കേതത്തിലെ അന്തേവാസികൾക്കായി നിയമ ബോധവത്കരണ പരിപാടി നടന്നു. കൊട്ടാരക്കര മീഡിയേഷൻ സബ് സെന്ററിലെ അസിസ്റ്റന്റ് കോ-ഓർഡിനേറ്റർ അഡ്വ.കെ.വിനോദ്കുമാർ ഉദ്ഘാടനം ചെയ്തു. താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി അഭിഭാഷക ഡി.ശോഭനകുമാരി അമ്മ അദ്ധ്യക്ഷയായി. അഡ്വ.നിതീഷ്, വിദ്യാകുമാരി. രാജി എന്നിവർ സംസാരിച്ചു. തുടർന്ന് അന്തേവാസികൾക്കായി സൗജന്യ നിയമ സഹായവും നിയമ സേവനങ്ങളും എന്ന വിഷയത്തിൽ ബോധവത്കരണ ക്ലാസ് നടന്നു. അഡ്വ. ഷുഗു സി തോമസ് ക്ളാസിന് നേതൃത്വം നൽകി. താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റിക്കുവേണ്ടി അഭിഭാഷകർ സങ്കേതം അന്താവാസികൾക്ക് 100 കിലോ അരി വിതരണം ചെയ്തു.