bank-

കൊല്ലം: അറുപത്തിയൊൻപതാമത് അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന്റെ കേരള ബാങ്കിലെ ജില്ലാതല ഉദ്ഘാടനം ബാങ്കിന്റെ കൊല്ലം സി.പി.സിക്ക് മുന്നിൽ പതാക ഉയർത്തി ബാങ്ക് എക്സി. ഡയറക്ടർ അഡ്വ.ജി.ലാലു നിർവഹിച്ചു. തിരുവനന്തപുരം റീജിയണൽ ജനറൽ മാനേജർ ജി.സുരേഷ് ബാബു സഹകരണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ബാങ്ക് കൊല്ലം സി.പി.സി ഡി.ജി.എം പി.എസ്.വിനീത് അദ്ധ്യക്ഷനായി. സീനിയർ മാനേജർമാരായ കെ.വി.സ്മിത,​ ആർ.എസ്.ബിന്ദു,​ രജിത, മാനേജർമാരായ എം.വേണുഗോപാൽ,​ രാജഗോപാൽ, ഓമനക്കുട്ടൻ എന്നിവർ പങ്കെടുത്തു.