laibrary-
കടയ്ക്കോട് പബ്ലിക് ലൈബ്രറിയിൽ ആരംഭിച്ച വജ്രജൂബിലി ഫെല്ലോഷിപ്പ് പദ്ധതിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം മന്ത്രി കെ.എൻ.ബാലഗോപാൽ നിർവഹിക്കുന്നു.

എഴുകോൺ: കടയ്ക്കോട് പബ്ലിക് ലൈബ്രറിയിൽ ആരംഭിച്ച വജ്രജൂബിലി ഫെല്ലോഷിപ്പ് പദ്ധതിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം മന്ത്രി കെ.എൻ.ബാലഗോപാൽ നിർവഹിച്ചു. കരീപ്ര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.പി.എസ്.പ്രശോഭ അദ്ധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.ശിവപ്രസാദ്, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.തങ്കപ്പൻ, കരീപ്ര സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ജി.ത്യാഗരാജൻ, വാർഡ് മെമ്പർ പി.ഷീജ, ലൈബ്രറി പ്രസിഡന്റ് ആർ.വി.ഹരിലാൽ, സെക്രട്ടറി എസ്. പ്രദീപ്കുമാർ, അഡ്വ.സുരേന്ദ്രൻ കടയ്ക്കോട് എന്നിവർ സംസാരിച്ചു.

എം.ബി.ബി.എസ് ബിരുദം നേടിയ ഡോ.സച്ചിൻ സജികുമാർ, ഡോ.ഗംഗ കൃഷ്ണ, ഡോ.കാവ്യാഭാനു, ഡോ. ആര്യ എന്നിവരെ മെമെന്റോകൾ നൽകി ആദരിച്ചു.

കലാഭിരുചിയുള്ള കുട്ടികളെ കണ്ടെത്തി അവർക്ക് സൗജന്യ പരിശീലനം നൽകി പ്രോത്സാഹിപ്പിക്കുക എന്നതാണ് പദ്ധതികൊണ്ടുദ്ദേശിക്കുന്നത്. മോഹിനിയാട്ടം, കാക്കാരിശ്ശി നാടകം, ശാസ്ത്രീയ സംഗീതം, ശില്പകല എന്നിവയിലാണ് കുട്ടികൾക്ക് പരിശീലനം നൽകുക.കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്തിന്റെയും സാംസ്കാകാരിക വകുപ്പിന്റെയും സഹായത്തോടെയുള്ളതാണ് പദ്ധതി.