 
എഴുകോൺ : നെടുമൺകാവ് റോട്ടറി ക്ലബ് നടത്തിയ കുടുംബസംഗമവും സെമിനാറും കൊല്ലം ക്രൈം ബ്രാഞ്ച് സർക്കിൾ ഇൻസ്പെക്ടർ എച്ച്. മുഹമ്മദ്ഖാൻ ഉദ്ഘാടനം ചെയ്തു. റോട്ടറി ക്ലബ് പ്രസിഡന്റ് അനിൽ അഭിരാമം അദ്ധ്യക്ഷനായി. സെക്രട്ടറി അഡ്വ.സുരേന്ദ്രൻ കടയ്ക്കോട്, അസിസ്റ്റന്റ് ഗവർണർ കെ.കൃഷ്ണദാസ്, ബി.ചന്ദ്രൻകുട്ടി, കെ.ആർ.പ്രസാദ് എന്നിവർ സംസാരിച്ചു.
സെമിനാറിൽ 'മൊബൈൽ ഫോണും സൈബർ കുറ്റകൃത്യങ്ങളും' എന്ന വിഷയത്തിൽ മുഹമ്മദ്ഖാൻ ക്ലാസെടുത്തു. എസ്.സിനികുമാർ, എം.ആർ.ശ്രദ്ധ, എസ്.നീലാഞ്ജന, അവന്തിക, കൃഷ്ണദാസ് എന്നിവർ ലളിതഗാനങ്ങൾ ആലപിച്ചു.