
പുനലൂർ: പട്ടിക ജാതി പട്ടിക വർഗ വിഭാഗങ്ങൾ നേരിടുന്ന പ്രതിസന്ധികൾ മറികടക്കാൻ ഗൗരവകരമായ നടപടികൾ വേണമെന്ന് പി.എസ്.സുപാൽ എം.എൽ.എ. കേരള സാംബവർ സൊസൈറ്റി ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്വാഗതസംഘം പ്രസിഡന്റ് ജി.രാമചന്ദ്രൻ പട്ടാഴി അദ്ധ്യക്ഷനായി. പുനലൂർ നഗരസഭ ചെയർപേഴ്സൺ നിമ്മി എബ്രഹാം, പ്രതിപക്ഷ നേതാവ് ജി.ജയപ്രകാശ്, കൗൺസിലർ സാബു അലക്സ്, മാത്ര സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ബി.മോഹനചന്ദ്രൻ നായർ, രാജൻ നടുവിലമുറി തുടങ്ങിയവർ സംസാരിച്ചു. പ്രതിനിധി സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി ഐ.ബാബു കുന്നത്തൂർ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് ജി.ശശി പുനലൂർ അദ്ധ്യക്ഷനായി. ജില്ലാ ഭാരവാഹികളായി ജി.ശശി (പ്രസിഡന്റ്), ജി.രാമചന്ദ്രൻ പട്ടാഴി, റോയി മോഹൻ (വൈസ് പ്രസിഡന്റ്), കെ.വിശ്വംഭരൻ നിലയ്ക്കൽ (സെക്രട്ടറി), ആർ.വിജയകുമാർ, ചെല്ലപ്പൻ ഇരവി (ജോ.സെക്രട്ടറി), രമണൻ പുന്നല (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.