photo
എൻ.എസ്.എസ് കരയോഗം കുടുംബ സംഗമം എൻ.എസ്.എസ് ട്രഷറർ അഡ്വ എൻ.വി.അയ്യപ്പൻപിള്ള ഭദദീപം തെളിച്ച് ഉദ്ഘാടനം ചെയ്യുന്നു.

കരുനാഗപ്പള്ളി: അയണിവേലിക്കുളങ്ങര ശ്രീവിലാസം എൻ.എസ്.എസ് കരയോഗത്തിന്റെ ആഭിമുഖ്യത്തിൽ കുടുംബ സംഗമം സംഘടിപ്പിച്ചു. കരയോഗം ഹാളിൽ സംഘടിപ്പിച്ച കുടുംബ സംഗമം എൻ.എസ്.എസ് ട്രഷററും കരുനാഗപ്പള്ളി താലൂക്ക് യൂണിയൻ പ്രസിഡന്റുമായ അഡ്വ.എൻ.വി.അയ്യപ്പൻപിള്ള ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് ഡോ.പി.വാസുദേവൻപിള്ള അദ്ധ്യക്ഷനായി. എൻ.എസ്.എസ് ട്രഷററായി തിരഞ്ഞെടുത്ത അഡ്വ.എൻ.വി.അയ്യപ്പൻപിള്ളയെ കരയോഗത്തിന്റെ സ്നോഹോപഹാരം നൽകി ആദരിച്ചു. യൂണിയൻ കമ്മിറ്റി മെമ്പർ വി.രാമചന്ദ്രൻപിള്ള, എൻ.എസ്.എസ് സഭാ മെമ്പർ കെ.സി.വേണുഗോപാൽ, യൂണിയൻ സെക്രട്ടറി ആർ.ദീപു, വനിതാ സമാജം പ്രസിഡന്റ് ബി.സതിയമ്മ എന്നിവർ പ്രസംഗിച്ചു. ബി.മോഹൻദാസ് സ്വാഗതവും സരസ്വതിയമ്മ നന്ദിയും പറഞ്ഞു.