court

കൊല്ലം: കടയിൽ സാധനം വാങ്ങാനെത്തിയ പതിനൊന്നുകാരിക്ക് നേരെ ഒന്നിലേറെ തവണ ലൈംഗികാതിക്രമണം നടത്തിയ കേസിൽ കടയുടമയായ ഇരവിപുരം കാക്കത്തോപ്പ്, പുത്തനഴികം തോപ്പിൽ ഇരിയപ്പൻ എന്ന് വിളിക്കുന്ന ലോറിയാനെ (58) അഞ്ച് വർഷം കഠിനതടവിനും 50,000 രൂപ പിഴയ്ക്കും ശിക്ഷിച്ചു. കൊല്ലം ഫസ്റ്റ് അഡീഷണൽ ജില്ലാ ജഡ്ജി (പോക്സോ) പി.മായാദേവിയാണ് ശിക്ഷ വിധിച്ചത്. പിഴയടച്ചില്ലെങ്കിൽ ആറുമാസം കൂടി അധികതടവ് അനുഭവിക്കണം. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ സോജ തുളസീധരൻ, പ്രോസിക്യൂട്ടർ സിസിൻ.ജി.മുണ്ടയ്ക്കൽ എന്നിവർ ഹാജരായി.

ഇരവിപുരം ഇൻസ്പെക്ടർ ഒഫ് പൊലീസ് ബി.പങ്കജാക്ഷനാണ് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷൻ സഹായിയായി സിവിൽ പൊലീസ് ഓഫീസർ മഞ്ജുഷയും ഉണ്ടായിരുന്നു.