കൊല്ലം: റെയിൽവേ പെൻഷൻ വിതരണത്തിലെ അപാകതകളും കാലതാമസവും ഒഴിവാക്കണമെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി പറഞ്ഞു. റെയിൽവേ പെൻഷണേഴ്‌സ് അസോസിയേഷൻ വാർഷിക പൊതുസമ്മേളനം കൊല്ലം റെയിൽവേ കമ്മ്യൂണിറ്റി ഹാളിൽ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കുടുംബ പെൻഷൻകാർക്ക് അവദിച്ചിട്ടുള്ള 30 ശതമാനം പെൻഷൻ എന്നത് യഥാർത്ഥ പെൻഷൻകാർക്ക് അനുവദിച്ചിട്ടുള്ളതുപോലെ 50 ശതമാനമാക്കണമെന്നും വയസ് അടിസ്ഥാനമാക്കിയുള്ള പെൻഷൻ വർദ്ധനവ് 65 വയസ് മുതൽ 5 ശതമാനം വീതം വർദ്ധിപ്പിക്കണമെന്നും എ.പി ആവശ്യപ്പെട്ടു. തിരുവനന്തപുരം അഡീഷണൽ റെയിൽവേ മാനേജർ വിജയകുമാർ മുഖ്യാതിഥിയായി. സീനിയർ ഡിവിഷണൽ ഫൈനാൻസ് മാനേജർ എം.റസീം, സീനിയർ ഡിവിഷണൽ പേഴ്‌സണൽ ഓഫീസർ എം.പി.ലിപിൻ രാജ്, എ.ഡി.ഇ.എൻ മീർ ആദത്തിഫ്, ചന്ദ്രലാൽ, രംഗനാഥൻ ചെട്ടിയാർ, സേതുമാധവൻ, സുദർശനബാബു തുടങ്ങിവയവർ സംസാരിച്ചു. സെക്രട്ടറി ജി.രാമൻപിള്ള സ്വാഗതവും ഓർഗനൈസിംഗ് സെക്രട്ടറി കെ.വി.ഭരതൻ നന്ദിയും പറഞ്ഞു.