meditreena-

കൊല്ലം: ലോക പ്രമേഹ ദിനത്തോടനുബന്ധിച്ച് മെഡിട്രീന ഹോസ്പിറ്റലും കൊല്ലം ജനമൈത്രി പൊലീസും സംയുക്തമായി സംഘടിപ്പിച്ച സൗജന്യ പ്രമേഹ രോഗനിർണയ ക്യാമ്പും ബോധവത്കരണ സെമിനാറും ജില്ലാ പൊലീസ് മേധാവി ഉദ്ഘാടനം ചെയ്തു. മെഡിട്രീന ഹോസ്പിറ്റൽ മെഡിക്കൽ സൂപ്രണ്ട് ഡോക്ടർ എലിസബത്ത് ജോൺ സക്കറിയ അദ്ധ്യക്ഷയായി. ഡയബറ്റിക് ദിന സന്ദേശം കൺസൾട്ടന്റ് ഫിസിഷ്യൻമാരായ ഡോ.ലുലു സിറിയക്,​ ഡോ.എസ്.ഷഫീഖ് എന്നിവർ നൽകി. അഡി.എസ്.പി സോണി ഉമ്മൻ കോശി , ക്രൈം ബ്രാഞ്ച് എ.എസ്.ഐ ജിനു.സി നായർ,​മെഡിട്രീന ഹോസ്പിറ്റൽ ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടർ ഡോ.പ്രതാപ് കുമാർ എന്നിവർ സംസാരിച്ചു.