photo
കേരളാ വ്യാപാരി വ്യവസായി അഞ്ചൽ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വിദ്യാഭ്യാസ മെരിറ്റ് അവാ‌ർഡ് വിതരണത്തോടനുബന്ധിച്ച് നടന്ന യോഗം കശുഅണ്ടി വികസന കോർപ്പറേഷൻ ചെയർമാൻ എസ്.ജയമോഹൻ ഉദ്ഘാടനം ചെയ്യുന്നു. എസ്.ദേവരാജൻ, എസ്.ബൈജു തുടങ്ങിയവർ സമീപം

അഞ്ചൽ: കേരള വ്യാപാരി വ്യവസായി ഏകോപനസമിതി അഞ്ചൽ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വിദ്യാഭ്യാസ മെരിറ്റ് അവാർഡ് വിതരണവും ജില്ലാ ഭാരവാഹികൾക്ക് സ്വീകരണവും നടന്നു. അഞ്ചൽ വ്യാപാര ഭവനിൽ നടന്ന ചടങ്ങിൽ ജില്ലാ പ്രസിഡന്റ് എസ്. ദേവരാജൻ അദ്ധ്യക്ഷനായി. സമ്മേളനം ഉദ്ഘാടനം കശുഅണ്ടി വികസന കോർപ്പറേഷൻ ചെയർമാൻ എസ്. ജയമോഹൻ നിർവഹിച്ചു. വിവിധ അവാർഡുകളുടെ വിതരണം അഞ്ചൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. ബൈജു, അലയമൺ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അസീനാ മനാഫ്, ജില്ലാ പഞ്ചായത്ത് അംഗം സി.അംബികാകുമാരി, ബ്ലോക്ക് പഞ്ചായത്ത് അംഗം എ.സക്കീർ ഹുസൈൻ, കെ.വി.വി.ഇ.എസ് നേതാക്കളായ ജോജോ എബ്രഹാം, എസ്.കബീർ, ബി.രാധാകൃഷ്ണൻ, എസ്.ഫസലുദ്ദീൻ അൽ അമാൻ തുടങ്ങിയവർ വിതരണം ചെയ്തു. ഐ.എഫ്.എസ് പരീക്ഷയിൽ സംസ്ഥാന തലത്തിൽ ഒന്നാം റാങ്ക് ജോജിൻ എബ്രഹാം ജോർജ്ജ്, ഹിന്ദി ടി.ടി.സി. പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ ഗോപികാ ഷാജി എന്നിവരെ ചടങ്ങിൽ അനുമോദിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എ.നൗഷാദ്, ബിന്ദു തിലകൻ, ജാസ്മിൻ മഞ്ചൂർ, ജി.രാജു, വിവിധ കക്ഷിനേതാക്കളായ അഡ്വ.എസ്.സൂരജ്, സുരേഷ്, ഏരൂർ മോഹനൻ, ബി.രാജീവ്, ഡോ.കെ.രാമഭദ്രൻ തുടങ്ങിയവർ സംസാരിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി അഞ്ചൽ യൂണിറ്റ് ജനറൽ സെക്രട്ടറി വി.എം.തോമസ് ശങ്കരത്തിൽ സ്വാഗതവും വർക്കിംഗ് പ്രസിഡന്റ് പി.പ്രതാപൻ നന്ദിയും പറഞ്ഞു.