ns-

കൊല്ലം: ശിശുദിനത്തോടനുബന്ധിച്ച് എൻ.എസ് സഹകരണ ആശുപത്രിയുടെയും ജില്ലാ ഭണകൂടത്തിന്റെയും ശിശുക്ഷേമ സമിതിയുടെയും സംയുക്താഭിമുഖ്യത്തിൽ കുട്ടികൾക്കായി ചിത്രരചനാ മത്സരം സംഘടിപ്പിച്ചു. ജവഹർ ബാലഭവനിൽ സംഘടിപ്പിച്ച മത്സരത്തിൽ ജില്ലയിലെ വിവിധ സ്‌കൂളുകളിൽ നിന്നായി അഞ്ഞൂറിലധികം കുട്ടികൾ പങ്കെടുത്തു. മത്സരത്തിൽ എൽ.പി. വിഭാഗത്തിൽ വാളത്തുങ്കൽ മന്നം മെമ്മോറിയൽ സ്‌കൂളിലെ ശബരീഷ്.എസ് നായർ, ആദിച്ചനല്ലൂർ ഗവ.യു.പി.എസിലെ വി.ഹൃദ്യ, വിമലഹൃദയ എച്ച്.എസ്.എസിലെ ആഗന ദീപക്, യു.പി. വിഭാഗത്തിൽ വിമലഹൃദയ സ്‌കൂളിലെ അനന്യ.എസ്.സുഭാഷ്, എസ്.എൻ. ട്രസ്റ്റ് സ്‌കൂളിലെ ഗോപിക കണ്ണൻ, സെന്റ് ജോസഫ് കോൺവെന്റ് സ്‌കൂളിലെ എസ്.ശ്രേയ ദത്ത്, ഹൈസ്‌കൂൾ വിഭാഗത്തിൽ ചാത്തിനാംകുളം എം.എസ്.എം.എച്ച്.എസ്.എസിലെ എൻ.സഫനാ, കരിക്കോട് ടി.കെ.എം സ്‌കൂളിലെ ആഫിയ, പുനലൂർ എച്ച്.എസ്.എസ് ഫോർ ഗേൾസിലെ ഭാഗ്യലക്ഷ്മി എന്നിവർ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി. ചിത്രരചനാ മത്സരം ആശുപത്രി പ്രസിഡന്റ് പി.രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എ.മാധവൻപിള്ള അദ്ധ്യക്ഷനായി. ആശുപത്രി ഭരണസമിതി അംഗം സുൽബത്ത്, സെക്രട്ടറി പി.ഷിബു, ആശുപത്രി മെഡിക്കൽ സൂപ്രണ്ട് ഡോ.ടി.ആർ.ചന്ദ്രമേഹൻ, പി.ആർ.ഒ ജയ്ഗണേഷ്, ജവഹർ ബാലഭവൻ ചെയർമാൻ ഡോ.കെ.ശ്രീവത്സൻ, ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി കെ.ബാലൻമാഷ്, എക്‌സിക്യൂട്ടീവ് അംഗം അജിത്ത് പ്രസാദ് എന്നിവർ സംസാരിച്ചു. കേന്ദ്ര ലളിതകലാ സമിതി സീനിയർ ഫെലോഷിപ്പ് ജേതാവ് കൃഷ്ണ ജനാർദ്ധനൻ ചിത്രരചനാ മത്സരത്തിന്റെ വിധികർത്താവായി. ജില്ലാ ശിശുക്ഷേമ സമിതി വൈസ്‌ ചെയർമാൻ അഡ്വ.ഷൈൻദേവ് സ്വാഗതവും ആശുപത്രി പി.ആർ.ഒ ഇർഷാദ് ഷാഹുൽ നന്ദിയും പറഞ്ഞു. വിജയികൾക്കുള്ള സമ്മാന വിതരണം കൊല്ലം സെന്റ് ജോസഫ് സ്‌കൂളിൽ നടന്ന ശിശുദിന ആഘോഷ സമ്മേളനത്തിൽ വിതരണം ചെയ്തു.