
കൊല്ലം: കാരംകോട് വിമല സെൻട്രൽ സ്കൂളിൽ ശിശുദിനം ആഘോഷിച്ചു. ചാച്ചാജിയുടെ ഓർമ്മയ്കായി 200ൽ പരം കുട്ടികൾ നെഹ്റുവിന്റെ വേഷം ധരിച്ച് സ്കൂളിൽ എത്തി. കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. സ്കൂൾ ഡയറക്ടർ ഫാ.സാമുവൽ പഴവൂർ പടിക്കൽ, പ്രിൻസിപ്പൽ ടോം മാത്യു, വൈസ് പ്രിൻസിപ്പൽ എബി എബ്രഹാം, ബേബി ഗിരിജ എന്നിവർ സംസാരിച്ചു. തുടർന്ന് കുട്ടികൾക്ക് മധുരം വിതരണം ചെയ്തു.