ചവറ: പന്മന ആശ്രമത്തിൽ "ക്ഷേത്ര പ്രവേശന വിളംബരത്തിന്റെ നാൾവഴികളിൽ പന്മന ആശ്രമം" എന്ന വിഷയത്തിൽ പന്മന ആശ്രമത്തിൽ സംവാദം സംഘടിപ്പിച്ചു. പരിപാടി സ്വാമി നിത്യ സ്വരൂപാനന്ദ ഉദ്ഘാടനം ചെയ്തു. ക്ഷേത്ര പ്രവേശന വിളംബരത്തിന് മുമ്പേ തന്നെ അവർണരുടെ ക്ഷേത്ര പ്രവേശനത്തിന് നേതൃത്വം നൽകിയ കുമ്പളത്ത് ശങ്കുപ്പിള്ളയുടെ പ്രവർത്തനങ്ങൾ വിസ്മൃതമായിക്കൊണ്ടിരിക്കുന്നു. അതേ സമയം ചട്ടമ്പി സ്വാമികളുടെ സമാധി സ്ഥാനം എന്ന പേരിൽ പന്മന ലോക ശ്രദ്ധ നേടിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. ആത്മീയ ജിവിതവും രാഷ്ട്രീയ ജീവിതവും തമ്മിലുള്ള സമന്വയമാണ് പന്മനയുടെ ചരിത്രം പഠിപ്പിക്കുന്നതെന്ന് സവാദത്തിൽ സംസാരിച്ച ചരിത്ര ഗവേഷകനായ ഡോ. രാജിവ് ഇരിങ്ങാലക്കുട പറഞ്ഞു.സ്വാമി സർവാത്മാനന്ദ തീർഥപാദർ,പ്രൊഫ.സി. ശശിധരക്കുറുപ്പ്,ഡോ. സുരേഷ് മാധവ്, വിഷ്ണു വേണുഗോപാൽ,സമാധി ശതാബ്ദി കോ-ഓർഡിനേറ്റർ ജി.ബാലചന്ദ്രൻ എന്നിവർ സംസാരിച്ചു.