കൊല്ലം: ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്‌സിറ്റിയുടെ ബിരുദബിരുദാനന്തര പ്രോഗ്രാമുകൾക്ക് ഓൺലൈനായി അപേക്ഷിക്കേണ്ട സമയം ഇന്ന് അവസാനിക്കും. യു.ജി.സി അംഗീകാരം ലഭിച്ച അഞ്ച് ബിരുദ പ്രോഗ്രാമുകളും രണ്ട് ബിരുദാനന്തര പ്രോഗ്രാമുകൾക്കുമാണ് അപേക്ഷ ക്ഷണിച്ചത്. ബി.എ ഇംഗ്ലീഷ്, മലയാളം, ഹിന്ദി അറബിക് സംസ്‌കൃതം, എം.എ ഇംഗ്ലീഷ്, മലയാളം എന്നീ പ്രോഗ്രാമുകൾക്ക് പഠിതാക്കൾക്ക് ഓൺലൈനായി അപേക്ഷിക്കാം. പ്രവേശന യോഗ്യതയിൽ മിനിമം മാർക്ക് നിബന്ധനയില്ല. 50 വയസിന് മുകളിലുള്ളവർക്ക് ടി.സി നിർബന്ധമല്ല. കൂടുതൽ വിവരങ്ങൾക്ക് www.sgou.ac.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക. വിളിക്കേണ്ട നമ്പർ: 9188909901, 9188909902.