baiju-28

ഓടനാവട്ടം: വെളിയം പഞ്ചായത്ത്‌ കേരളോത്സവത്തിൽ ക്രിക്കറ്റ് ഫൈനൽ മത്സരത്തിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. വെളിയം മാലയിൽ മുക്കോട്ട് മേലതിൽ വീട്ടിൽ പരേതനായ തുളസീധരൻ നായരുടെയും ഉഷയുടെയും മകൻ ബൈജുവാണ് (28) മരിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ചോടെയായിരുന്നു സംഭവം.

മാലയിൽ നവയുഗ ടീമിൽ ഫൈനൽ ബാറ്റിംഗിന് ശേഷം തുടർന്ന് രണ്ട് ഓവർ ബോളിംഗ് പൂർത്തിയാക്കിയശേഷമാണ് ദേഹസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഉടൻ ഓടനാവട്ടത്തെ സ്വകാര്യ ആശുപത്രിയിലും അവിടെ നിന്ന് മീയണ്ണൂരിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും മരിച്ചു.

മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ. പോസ്റ്റ്മോർട്ടത്തിന് ശേഷം ഇന്ന്‌ വീട്ടുവളപ്പിൽ സംസ്കരിക്കും.

സഹോദരി: ബിജി. ബൈജുവിന്റെ ടീം വിജയിച്ചെങ്കിലും മറ്റ് മത്സരങ്ങൾ മാറ്റിവച്ചു.