
കൊല്ലം: അങ്കണവാടി ഹെൽപ്പേഴ്സ് ആൻഡ് വർക്കേഴ്സ് അസോസിയേഷൻ (സി.ഐ.ടി.യു) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ ധർണ നടത്തി. സംസ്ഥാന ജോയിന്റ് സെക്രട്ടറി റസീന അജയൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എം.ആർ. രജനി അദ്ധ്യക്ഷയായി. ഐ.സി.ഡി.എസ് സ്വകാര്യവത്ക്കരണം ഉപേക്ഷിക്കുക, കുഞ്ഞുങ്ങൾക്ക് ആവശ്യമുള്ള പോഷകാഹാരം നൽകുക, കുഞ്ഞുങ്ങൾക്ക് ഭക്ഷണം, ആരോഗ്യം, വിദ്യാഭ്യാസം എന്നിവ നൽകാനുള്ള അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുക, ഐ.സി.ഡി.എസ് പദ്ധതിക്കുള്ള കേന്ദ്രവിഹിതം വർദ്ധിപ്പിക്കുക, പോഷൺ ട്രാക്ക് ആക്ടിലെ അപാകത പരിഹരിക്കുക, എല്ലാ ജീവനക്കാർക്കും ഇൻസെന്റീവ് നൽകുക, അങ്കണവാടി ജീവനക്കാർക്ക് കേന്ദ്ര പെൻഷൻ അനുവദിക്കുക, മിനിമം കൂലി നടപ്പിലാക്കുക, സാമൂഹ്യ സുരക്ഷാ പദ്ധതികൾക്ക് ആവശ്യമായ ഫണ്ട് അനുവദിക്കുക, ജീവനക്കാർക്ക് ആരോഗ്യ ഇൻഷുറൻസ് ഏർപ്പെടുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ. ജുബൈദത്ത്, ഷീജ, ലതികകുമാരി, രാജലക്ഷ്മി എന്നിവർ സംസാരിച്ചു.