കൊട്ടാരക്കര: കലയപുരം പ്രദേശങ്ങളിൽ കാർഷിക വിളകൾ മോഷണം പോകുന്നത് പതിവാകുന്നു. ഏത്തക്കുല, പച്ചക്കറികൾ,ചേന, മരച്ചീനി ,നാളീകേരം തുടങ്ങിയവയാണ് മോഷണം പോകുന്നത്. കലയപുരം കൈമാംകുന്ന് എലായിൽ വിളവെത്തിയ വാഴക്കുകളാണ് കൂടുതലും മോഷണം പോകാറുള്ളത്. കൈമാംകുന്ന് പനവിള വീട്ടിൽ ബാബു, അമ്പലത്തുംമുകളിൽ രാജു എന്നിവരുടെ വയലുകളിലുള്ള മുപ്പതോളം കുലകൾ അടുത്തിടെ മോഷണം പോയി. രാത്രികാലങ്ങളിൽ രണ്ടും മൂന്നും പേർ ചേർന്നാണ് കാർഷിക വിളകൾ മോഷ്ടിക്കുന്നത്. മോഷണം പതിവായതോടെ നാട്ടുകാർ പൊലീസിൽ പരാതി നൽകി.