kareepra
കരീപ്ര പഞ്ചായത്തിലെ കൽച്ചിറ കുടിവെള്ള പദ്ധതിയുടെ പുതിയ തടയണ തകർന്ന നിലയിൽ

ഓടനാവട്ടം : കരീപ്ര പഞ്ചായത്തിന്റെ വിവിധ മേഖലകളിൽ കുടിവെള്ളം എത്തിക്കുന്ന കൽച്ചിറ തടയണ

കഴിഞ്ഞ ദിവസം തകർന്നു. അടുത്തിടെ മൈനർ ഇറിഗേഷൻ വകുപ്പ് കരീപ്ര പഞ്ചായത്തിന്റെ ധന

സഹായത്തോടെ നിർമ്മിച്ചതായിരുന്നു കൽച്ചിറ തടയണ. ആശാസ്ത്രീയമായ നിർമ്മാണമാണ് തകർച്ചക്ക് കാരണമെന്ന് പ്രദേശവാസികൾ പറയുന്നു.

സംരക്ഷണ ഭിത്തി നിർമ്മിക്കാത്തതിനാലാണ് മുൻപുണ്ടായിരുന്ന തടയിണയും

മണ്ണിടിച്ചിലിൽ തകർന്നത്. പുതിയത് നിർമ്മിച്ചപ്പോഴും അത് പാലിച്ചില്ല. തടയണ ഇല്ലാതായതിനാൽ ജലം മുഴുവൻ ഒഴുകിപോവുകയും കുടിവെള്ള വിതരണം തടസപ്പെടുകയും ചെയ്യും.

അടിയന്തര നടപടി സ്വീകരിച്ച് ശാസ്ത്രീയമായി തടയണയുടെ നിർമ്മാണം നടത്തി

കുടിവെള്ള വിതരണം സുഗമമാക്കണമെന്ന് അധികൃതരോട് പ്രദേശ വാസികൾ ആവശ്യപ്പെട്ടു.