കുന്നിക്കോട് : അയൽവാസിയെ കുത്തിക്കൊല്ലാൻ ശ്രമിച്ചയാളെ കുന്നിക്കോട് പൊലീസ് അറസ്റ്റ് ചെയ്തു. തലവൂർ കുര ലക്ഷം വീട് ഏയ്ഞ്ചൽ നിവാസിൽ റോബിൻ (ജോയിമോൻ, 37) ആണ് അറസ്റ്റിലായത്. ഞായറാഴ്ച വൈകിട്ട് 3 മണിയോടെ കുര ലക്ഷം വീട്ടിൽ വിനോദിനെയാണ് റോബിൻ കുത്തി പരിക്കേൽപ്പിച്ചത്. വിനോദിന്റെ ഭാര്യയെ റോബിൻ അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തതിലുള്ള വിരോധത്തിലാണ് പ്രതി വിനോദിനെ ആക്രമിച്ചത്. കുന്നിക്കോട് എസ്.എച്ച്.ഒ എം.അൻവറിന്റെ നേതൃത്വത്തിൽ എസ്.ഐ ഫൈസൽ, എസ്.സി.പി.ഒ ബാബുരാജ്, സി.പി.ഒ മധു എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.