കരുനാഗപ്പള്ളി: വർഷങ്ങളായി തകർന്ന് കിടക്കുന്ന കണ്ണംമ്പള്ളിമുക്ക് - ഒട്ടത്തിൽ മുക്ക് റോഡിന്റെ നവീകരണ പ്രവർത്തനങ്ങൾ തുടങ്ങി. പൂർണമായും തകർന്ന് കിടക്കുന്ന കണ്ണംമ്പള്ളി ജംഗ്ഷൻ, കുറ്റിക്കാട്ടിൽ മുക്ക്, പാലമൂട് എന്നിവിടങ്ങളിലാണ് പണികൾ ആരംഭിച്ചത്. കണ്ണംമ്പള്ളി മുക്കിൽ വെള്ളക്കെട്ടായി കിടന്ന ഭാഗം പൊളിച്ച് നീക്കി. ഇവിടെയാണ് 102 മീറ്രർ നീളത്തിൽ കോൺക്രീറ്റ് ചെയ്യുന്നത്. ശേഷിക്കുന്ന ഭാഗം ടാർ ചെയ്തു സഞ്ചാരയോഗ്യമാക്കും.
ദുരിതത്തിന് പരിഹാരം
2 കിലോമീറ്ററാണ് റോഡിന്റെ ദൂരം. പൂർണമായും തകർന്ന് കിടക്കുന്ന ഭാഗങ്ങൾ പൊളിച്ച് നീക്കി പുതുതായി മെറ്റൽ വിരിച്ച് ഉയർത്തിയ ശേഷമായിരിക്കും കോൺക്രീറ്റും ടാറും ചെയ്യുന്നത്. ഒരു മാസത്തിനുള്ളിൽ റോഡ് പൂർണമായും നവീകരിക്കാൻ കഴിയുമെന്ന് കരാറുകാരൻ പറഞ്ഞു. അതോടെ വർഷങ്ങളായി നാട്ടുകാർ അനുഭവിക്കുന്ന ദുരിതത്തിന് പരിഹാരമാകും.