kadaykkal

കടയ്ക്കൽ : കടയ്ക്കൽ ലയൺസ്‌ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കാട്ടാമ്പള്ളി യു.പി.എസിലെ വിദ്യാർത്ഥികൾക്കായി നെടുമങ്ങാട് അൽഹിബ കണ്ണാശുപത്രിയുടെ സഹായത്തോടെ ഡോ.അനസിന്റെ നേതൃത്വത്തിൽ നേത്ര പരിശോധന ക്യാമ്പ് നടത്തി. ക്യാമ്പ് ലയൺസ്‌ ക്ലബ് റീജിയൻ ചെയർമാൻ ലയൺ എം.ബി.തോമസ് ഉദ്‌ഘാടനം ചെയ്തു. കടയ്ക്കൽ ലയൺസ്‌ ക്ലബ് പ്രസിഡന്റ് ലയൺ അനിൽകുമാർ അദ്ധ്യക്ഷനായി. ഡോ. അനസ് ,കാട്ടാമ്പള്ളി യു.പി.എസ് എച്ച്.എം സബിത, ലയൺ ഷിബു, ലയൺ പി.എൻ.പ്രകാശ് എന്നിവർ ആശംസ പ്രസംഗം നടത്തി. ലയൺ പി.എസ്.സുരാജ് സ്വാഗതവും ലയൺ ഷാജിൻഷാ നന്ദിയും പറഞ്ഞു. ക്യാമ്പിൽ 147 കുട്ടികളെ പരിശോധിച്ചതിൽ 19 പേർക്ക് സൗജന്യമായി കണ്ണട നൽകി. തുടർ ചികിത്സ നിർദേശങ്ങളും നൽകി.