കൊല്ലം: മതിൽ പൊളിച്ചുകൊണ്ടിരിക്കെ മണ്ണിടിഞ്ഞുവീണ് രണ്ട് തൊഴിലാളികൾക്ക് പരിക്കേറ്റു. പാറശാല സ്വദേശികളായ മണി (68), കനകൻ ( 77) എന്നിവർക്കാണ് പരിക്കേറ്റത്. ആശ്രാമം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിന് പിന്നിൽ പ്രശാന്തി കാഷ്യു ഫാക്ടറിയുടെ ചുറ്റുമതിൽ പൊളിക്കുന്നതിനിടെ ഇന്നലെ രാവിലെ ഒൻപതരയോടെയായിരുന്നു അപകടം. ഇരുവരുടെയും തോളറ്റം വരെ മണ്ണ് മൂടി തല മാത്രം പുറത്ത് കാണാവുന്ന വിധത്തിലായിരുന്നു. നിലവിളി കേട്ട് നാട്ടുകാർ ഓടിയെത്തിയെങ്കിലും രക്ഷാപ്രവർത്തനം ശ്രമകരമായിരുന്നു. പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി. സ്റ്റേഷൻ ഓഫീസർ ബി.ബൈജുവിന്റെ നേതൃത്വത്തിൽ ഫയർഫോഴ്സ് സംഘം മണ്ണ് നീക്കി ഇരുവരെയും പുറത്തെടുത്തു. ഇരുവരെയും ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.