chittayam
ഓൾ കേരളാ ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ കൊല്ലം ജില്ലാ സമ്മേളനം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്യുന്നു

പത്തനാപുരം : ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ കൊല്ലം ജില്ലാ സമ്മേളനം ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്തു.

ചടങ്ങിൽ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ജോയ് ഉമ്മന്നൂർ അദ്ധ്യക്ഷനായി. സംസ്ഥാന ജനറൽ സെക്രട്ടറി സന്തോഷ് ഫോട്ടോ വേൾഡ് മുഖ്യപ്രഭാഷണം നടത്തി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്. തുളസി അവാർഡ് ദാനം നടത്തി. സംഘടന സംസ്ഥാന സെക്രട്ടറി ഹേമേന്ദ്രനാഥ് പ്രതിഭകളെ ആദരിച്ചു. സംസ്ഥാന വെൽ ഫെയർ ഫണ്ട് ചെയർമാൻ വിദ്യാഭ്യാസ അവാർഡ് വിതരണം നടത്തി. സംസ്ഥാന എക്സിക്യുട്ടീവ് അംഗം എം.വിജയൻ ആസ്ഥാന നിർമ്മാണ ഫണ്ട് സ്വീകരണോദ്ഘാടനം നിർവഹിച്ചു. സംസ്ഥാന കമ്മിറ്റിയംഗം സുരേന്ദ്രൻ വള്ളിക്കാവിൽ നിന്ന് കെ.പി.ദിവാകരൻ മെമ്മോറിയൽ എക്സലൻസി അവാർഡ് ചലചിത്ര താരവും പുനലൂർ മേഖലാംഗവുമായ അരുൺ പുനലൂർ ഏറ്റുവാങ്ങി.