കൊല്ലം: സമഗ്രശിക്ഷ കേരളത്തിന്റെ നേതൃത്വത്തിൽ പ്രാദേശിക ചരിത്ര രചന രീതിയുടെ ശാസ്ത്ര പരിചയത്തിനായി പാദമുദ്രകൾ പരിശീലന പരിപാടി ജില്ലാ പ്രോജക്ട് കോ ഓർഡിനേറ്റർ ജി.കെ.ഹരികുമാർ ഉദ്‌ഘാടനം ചെയ്തു. പ്രാദേശിക ചരിത്രത്തിന്റെ പ്രാധാന്യം, നിർമ്മാണ രചനാ രീതി ശാസ്ത്രം, എന്നിവയിൽ സാമൂഹ്യശാസ്ത്ര അദ്ധ്യാപകർക്കും കുട്ടികൾക്കും അവബോധം സൃഷ്ടിക്കുകയാണ് ലക്ഷ്യം. എം.എസ്.അനൂപ് അദ്ധ്യക്ഷനായി. ജില്ലാ പ്രോഗ്രാം ഓഫീസർമാരായ ഡോ. ടി.എസ്.ബിന്ദു, എസ്.സബീന, ഷീജ എവ്‌ലിൻ മരിയൻ, കല.എൻ.നായർ എന്നിവർ സംസാരിച്ചു. ജില്ലയിലെ 12 ബി.ആർ.സികളിൽ നിന്ന് 24 അദ്ധ്യാപകർ പരിശീലനത്തിൽ പങ്കെടുത്തു.