കടയ്ക്കൽ: കടയ്ക്കൽ സർവീസ് സഹകരണ ബാങ്ക് സഹകാരികൾക്കായി തയ്യാറാക്കിയ എ.ടി.എം
കാർഡിന്റെ വിതരണോദ്ഘാടനം മന്ത്രി ജെ.ചിഞ്ചുറാണി നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ് എസ്.വിക്രമൻ അദ്ധ്യക്ഷനായി. വൈസ് പ്രസിഡന്റ് പി.പ്രതാപൻ സ്വാഗതം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതിക വിദ്യാധരൻ, കുമ്മിൾ, കടയ്ക്കൽ പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.മധു, എം. മനോജ്കുമാർ, സി.പി.എം കടയ്ക്കൽ ഏരിയാ സെക്രട്ടറി എം.നസീർ, സി.പി.ഐ മണ്ഡലം സെക്രട്ടറി ജെസി അനിൽ, ബ്ലോക്ക് പഞ്ചായത്ത് അംഗം സുധിൻ കടയ്ക്കൽ, ഡി.സി.സി അംഗം എ.താജുദ്ദീൻ, ബാങ്ക് സെക്രട്ടറി പി.അശോകൻ, പഞ്ചായത്തംഗം കെ.മാധുരി തുടങ്ങിയവർ സംസാരിച്ചു. സർവീസ് സഹകരണ ബാങ്ക് കഴിഞ്ഞ മാസമാണ് ബാങ്കിന് മുൻവശത്തായി പുതിയ എ.ടി.എം മെഷ്യൻ സ്ഥാപിച്ചത്. ഇനി മുതൽ സഹകാരികൾക്ക് പണം പിൻവലിക്കാൻ ഈ കാർഡ് ഏത് എ.ടി.എം മെഷ്യനിലും ഉപയോഗിക്കാം.