xl
തഴവയിൽ നടക്കുന്ന ഉപജില്ലാ സ്കൂൾ കലോത്സവത്തിൽ എൽ.പി വിഭാഗം കുട്ടികൾ അവതരിപ്പിച്ച സംഘനൃത്തം.

തഴവ: തഴവയിൽ കലോത്സവം ഇന്നലെ രണ്ടാം ദിവസം കടന്നു. ആകെയുള്ള ഏഴ് വേദികളിൽ ആറ് വേദികളിലായിരുന്നു ഇന്നലെ മത്സരം നടന്നത്. രണ്ടാം ദിവസ മത്സരം പൂർത്തിയായപ്പോൾ 336 പോയിന്റ് നേടി ജോൺ എഫ് കെന്നഡി സ്കൂൾ ഒന്നാം സ്ഥാനത്തും 230 പോയിന്റ് നേടി കരുനാഗപ്പള്ളി ജി.എച്ച്.എസ്.എസ് രണ്ടാം സ്ഥാനത്തും എത്തി. ഹയർസെക്കൻഡറി വിഭാഗത്തിലും ഹൈസ്കൂൾ വിഭാഗത്തിലും യു.പി വിഭാഗത്തിലും ജോൺ എഫ് കന്നടി മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ ഒന്നാം നേടി. എൽ.പി വിഭാഗത്തിൽ കുതിരപ്പന്തി ജി.എൽ.പി.എസും സംസ്കൃതോത്സവത്തിൽ യു.പി വിഭാഗത്തിൽ പുന്നക്കുളം എസ്.എൻ.ടി.വി സംസ്കൃത യു.പി.എസും ഹൈസ്കൂൾ വിഭാഗത്തിൽ പാവുമ്പ എച്ച്.എസും ഒന്നാം സ്ഥാനത്തെത്തി. അറബിക് കലോത്സവത്തിൽ എൽ.പി വിഭാഗത്തിൽ കുതിരപ്പന്തി ജി.എൽ.പി .എസും തഴവ എ.വി.എൽ.പി.എസും ഒന്നാം സ്ഥാനം നേടി. അറബിക്കിൽ യു.പി വിഭാഗത്തിൽ തൊടിയൂർ യു.പി.എസും ഹൈസ്കൂൾ വിഭാഗത്തിൽ കരുനാഗപ്പള്ളി ഗേൾസ് എച്ച്.എസ്.എസും ഒന്നാം സ്ഥാനം നേടി.