കൊല്ലം: ക്രോണിക് ഒബ്സ്ട്രക്ടീവ് പൾമണറി രോഗ ദിനത്തിന്റെ ഭാഗമായി കൊല്ലം കിംസ് ഹെൽത്ത് ആശുപത്രിയിൽ ശ്വാസകോശ രോഗ പരിശോധന ക്യാമ്പ് നാളെ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 1വരെ നടത്തും. റെസ്പിറേറ്ററി മെഡിസിൻ വിദഗ്ദ്ധൻ ഡോ. മിലൻ മാലിക് താഹ നേതൃത്വം നൽകും. വിട്ടുമാറാത്ത ചുമ, ശ്വാസംമുട്ടൽ, വലിവ്, അലർജി മൂലമുള്ള തുമ്മൽ, കൂർക്കം വലിയും അതിനോടനുബന്ധിച്ചുള്ള ശ്വാസ തടസം, കൊവിഡാനന്തര ശ്വാസകോശ രോഗങ്ങൾ എന്നിവയുള്ളവർക്ക് ക്യാമ്പ് പ്രയോജനപ്പെടുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് ഡയറ്റ് കൗൺസലിംഗ്, ഫിസിയോ തെറാപ്പി കൺസൾട്ടേഷൻ, ലാബ് ടെസ്റ്റുകൾക്ക് 25 ശതമാനവും റേഡിയോളജി പരിശോധനകൾക്ക് 20 ശതമാനവും കിഴിവ് ലഭിക്കും. സൗജന്യ രജിസ്‌ട്രേഷനും കൺസൾട്ടേഷനുമായി ഫോൺ: 0474 6616666, 0474 2941000, 75610 05554.

ഗൈനക്കോളജി മെഡിക്കൽ ക്യാമ്പ് ഇന്ന്

കൊല്ലം: കിംസ് ഹെൽത്ത് ആശുപത്രിയിൽ ഇന്ന് രാവിലെ 10 മുതൽ ഉച്ചയ്ക്ക് 2 വരെ സൗജന്യ ഗൈനക്കോളജി മെഡിക്കൽ ക്യാമ്പ് നടക്കും. ഡോ. എസ്.ശ്രീദേവി, ഡോ. എസ്. ആതിര, ഡോ. നിഷ മുഹമ്മദ് എന്നിവർ നേതൃത്വം നൽകും. പോളിസിസ്റ്റിക് ഒവേറിയൻ സിൻഡ്രോം (പി.സി.ഒ.ഡി), കീ ഹോൾ സർജറിയിലൂടെ ഗർഭാശയം നീക്കൽ, അണ്ഡാശയ മുഴകൾ, ഗർഭാശയ മുഴകൾ നീക്കം ചെയ്യൽ, വന്ധ്യത ചികിത്സ, ആർത്തവ സംബന്ധ പ്രശ്‌നങ്ങൾ എന്നീ പരിശോധനകൾ ക്യാമ്പിൽ ലഭിക്കും. ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് ഗൈനക്കോളജി, ഡയബറ്റോളജി കൺസൾട്ടേഷൻ, ഡയ​റ്റ് കൗൺസലിംഗ് എന്നിവ സൗജന്യമായിരിക്കും. പാപ്‌സ്മിയർ പരിശോധനയ്ക്ക് (ഗർഭാശയ കാൻസർ സ്ക്രീനിംഗ് ടെസ്റ്റ്) 50ശതമാനവും ഡയബ​റ്റോളജി കൺസൾട്ടേഷൻ ലാബ് ടെസ്റ്റുകൾക്ക് 25 ശതമാനവും കിഴിവും ശസ്ത്രക്രിയ ആവശ്യമായി വരുന്നവർക്ക് പ്രത്യേക പാക്കേജും ഇൻഷ്വറൻസ് സൗകര്യവും ലഭിക്കും. സൗജന്യ രജിസ്‌ട്രേഷനും വിവരണങ്ങൾക്കും ഫോൺ: 0474 6616666, 2941000, 7561005554.