കൊട്ടിയം: കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ കൊല്ലം താലൂക്ക് ലൈബ്രറി കൗൺസിലിന്റെ എച്ച്.എസ് വിഭാഗത്തിനും മുതിർന്നവർക്കുമുള്ള അഖില കേരള വായനാമത്സരം 20ന് രാവിലെ 10 ന് തട്ടാമല ഗവ.വൊക്കേഷണൽ ഹയർ സെക്കൻഡറി സ്ക്കൂളിൽ നടക്കും. താലൂക്കിലെ 210 ലൈബ്രറികളിൽ നിന്നുള്ള മത്സരാർത്ഥികൾ പങ്കെടുക്കും. ഇതിന്റെ ഭാഗമായി തട്ടാമല ജ്ഞാനോദയം വായനശാലയിൽ ചേർന്ന സംഘാടക സമിതി സമ്മേളനം താലൂക്ക് ലൈബ്രറി സെക്രട്ടറി അഡ്വ. എ.ഷൺമുഖദാസ് ഉദ്ഘാടനം ചെയ്തു. ആർ.സെന്തിൽ രാജ് അദ്ധ്യക്ഷത വഹിച്ചു. തുടർന്ന് സംഘാടക സമിതിക്ക് രൂപം നൽകി. വാർഡ് കൗൺസിലർ സുജ (രക്ഷാധികാരി ), വടക്കേവിള നേതൃ സമിതി കൺവീനർ പട്ടത്താനം സുനിൽ (ചെയർമാൻ), കൊട്ടിയം രാജേന്ദ്രൻ (വൈസ് ചെയർമാൻ), ജ്ഞാനോദയം വായനശാല സെക്രട്ടറി ആർ.ജയകുമാർ (കൺവീനർ), കെ.ജി.എം ലൈബ്രറി സെക്രട്ടറി എ.ജി.ജയകുമാർ (ജോ.കൺവീനർ), എല്ലാ ഗ്രന്ഥശാലയിലെയും പ്രസിഡന്റുമാരും സെക്രട്ടറിമാരും അംഗങ്ങളായി കമ്മിറ്റിക്ക് രൂപം നൽകി.