ncp-

കൊല്ലം: സ്വതന്ത്രഭാരതത്തെ ഇന്നത്തെ വികസനത്തിലേക്കും പുരോഗതിയിലേക്കും എത്തിച്ചത് പ്രഥമ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്‌റു ആയിരുന്നുവെന്നും നെഹ്‌റുവിന്റെ സംഭാവനകളെ ഇല്ലായ്മ ചെയ്യുവാനും തമസ്‌ക്കരിക്കാനും ബി.ജെ.പി.യും ആർ.എസ്.എസും നടത്തുന്ന ശ്രമങ്ങളെ എൻ.സി.പി. ശക്തമായി നേരിടുമെന്നും എൻ.സി.പി സംസ്ഥാന പ്രസിഡന്റ് പി.സി.ചാക്കോ പറഞ്ഞു. എൻ.സി.പി. ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കടപ്പാക്കട സ്‌പോർട്‌സ് ക്ലബ് ഹാളിൽ നടന്ന നെഹ്‌റുവിന്റെ കാഴ്ചപ്പാടുകൾ സിംപോസിയം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എൻ.സി.പി. ജില്ലാ പ്രസിഡന്റ് ചന്ദനത്തോപ്പ് അജയകുമാർ അദ്ധ്യക്ഷനായി. സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം കെ.വരദരാജൻ, സി.പി.ഐ ജില്ലാ സെക്രട്ടറി പി.എസ്.സുപാൽ എം.എൽ.എ, എൻ.സി.പി സംസ്ഥാന സെക്രട്ടറിമാരായ ജി.പത്മാകരൻ,എ.വിശാലാക്ഷി, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പ്രദീപ് കുമാർ, ബി.ബൈജു, താമരക്കുളം സലിം, ഗോപകുമാർ എന്നിവർ സംസാരിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ജി.പി.അനിൽകുമാർ സ്വാഗതവും വൈസ് പ്രസിഡന്റ് അനിൽ പടിക്കൽ നന്ദിയും പറഞ്ഞു.