ex-serices-thodiyoor
കേരള സ്റ്റേറ്റ്എക്സ് സർവ്വീസ് ലീഗ് കല്ലേലിഭാഗം യൂണിറ്റ് വാർഷികം സംസ്ഥന ജനറൽ സെക്രട്ടറി പി.സതീഷ് ചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

തൊടിയൂർ: കേരള സ്റ്റേറ്റ് എക്സ് സർവീസ് ലീഗ് കല്ലേലിഭാഗം യൂണിറ്റിന്റെയും മഹിളാവിംഗിന്റെയും

13-ാം വാർഷികം സംയുക്തമായി ആഘോഷിച്ചു. യൂണിറ്റ് രക്ഷാധികാരി വി.ഗോപാലകൃഷ്ണൻ പതാക ഉയർത്തി. അമർജവാൻ നഗറിൽ ചേർന്ന പൊതുസമ്മേളനം കെ.എസ്.ഇ.എസ്.എൽ സംസ്ഥാന ജനറൽ സെക്രട്ടറി പി.സതീഷ്ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് കെ.വാസുദേവൻ അദ്ധ്യക്ഷനായി. ജോ.സെക്രട്ടറി കെ.രാഗേഷ് അനുസ്മരണ പ്രമേയം അവതരിപ്പിച്ചു. തൊടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു രാമചന്ദ്രൻ റിക്രിയേഷൻ ക്ലബ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ്
ബി.ശശിധരക്കുറുപ്പ് മുഖ്യ പ്രഭാഷണം നടത്തി. സെക്രട്ടറി ജി.രാജശേഖരൻ നായർ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. മഹിളാ വിംഗ് സംസ്ഥാന ജനറൽ സെക്രട്ടറി തുളസി ശങ്കർ മഹിളാ വിംഗ് പ്രവർത്തകരെ ആദരിച്ചു.1971-ലെ ഇന്തോ-പക് യുദ്ധത്തിലെ വീരയോദ്ധാക്കളെ കേണൽ ഡി.ശശികുമാർ ആദരിച്ചു. യൂണിറ്റ് സെക്രട്ടറി സി.ബാബു സ്വാഗതവും ബിന്ദു ദശപുത്രൻ നന്ദിയും പറഞ്ഞു.തുടർന്ന് കരുനാഗപ്പള്ളി പാട്ടുദേശം നാടൻപാട്ട് അവതരിപ്പിച്ചു.