കൊല്ലം: കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്തെ അട്ടിമറിക്കാനും വർഗീയവത്കരിക്കാനും ശ്രമിക്കുന്ന കേന്ദ്ര സർക്കാർ ഭരണഘടനാ പദവിയായ ഗവർണർ സ്ഥാനം അലങ്കരിക്കുന്ന ആരിഫ് മുഹമ്മദ് ഖാനെ വിലകുറഞ്ഞ ആയുധമായി ഉപയോഗിക്കുകയാണെന്ന് മുതിർന്ന സി.പി.എം നേതാവ് എസ്.രാമചന്ദ്രൻപിള്ള പറഞ്ഞു.

ഉന്നത വിദ്യാഭ്യാസ സംരക്ഷണ സമിതി നേതൃത്വത്തിൽ ആശ്രാമം മൈതാനിയിൽ സംഘടിപ്പിച്ച ബഹുജന കൂട്ടായ്മ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.

എൽ.ഡി.എഫ് ജില്ലാ കൺവീനർ എൻ. അനിരുദ്ധൻ അദ്ധ്യക്ഷനായി. സി.പി.എം ജില്ലാ സെക്രട്ടറി എസ്.സുദേവൻ സ്വാഗതം പറഞ്ഞു. മുൻ മന്ത്രി മുല്ലക്കര രത്‌നാകരൻ, കവി കുരീപ്പുഴ ശ്രീകുമാർ, വഴുതാനത്ത് ബാലചന്ദ്രൻ, എൻ.ഷാജു, ഉഴമലയ്ക്കൽ വേണുഗോപാൽ, സി.കെ.ഗോപി, ഡോ. എ.എ. അമീൻ, സാബു ചക്കുവള്ളി തുടങ്ങിയവർ സംസാരിച്ചു. സി.പി.ഐ ജില്ലാ സെക്രട്ടറി പി.എസ്.സുപാൽ, മേയർ പ്രസന്ന ഏണസ്റ്റ്, എം.നൗഷാദ് എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം.കെ.ഡാനിയൽ, ജെ. മേഴ്‌സിക്കുട്ടിഅമ്മ, പി.രാജേന്ദ്രൻ, കെ.വരദരാജൻ, കെ.സോമപ്രസാദ്, എം.എച്ച്.ഷാരിയർ, സൂസൻകോടി, ആർ.രാമചന്ദ്രൻ, ആർ.രാജേന്ദ്രൻ, വേങ്ങയിൽ ഷംസ്, ജി.ലാലു, ബി.തുളസീധരക്കുറുപ്പ്, എക്‌സ്.ഏണസ്റ്റ്, എം.ശിവശങ്കരപ്പിള്ള, വി.കെ.അനിരുദ്ധൻ, ഡി.വൈ.എഫ്‌.ഐ സംസ്ഥാന ട്രഷറർ എസ്.ആർ.അരുൺബാബു തുടങ്ങിയവർ പങ്കെടുത്തു.