
കരുനാഗപ്പള്ളി: സി.പി.ഐ കരുനാഗപ്പള്ളി ലോക്കൽ കമ്മിറ്റി മുൻ സെക്രട്ടറിയും കോഴിക്കോട് കയർ വ്യവസായ സഹകരണ സംഘം മുൻ പ്രസിഡന്റുമായിരുന്ന കോഴിക്കോട് വരമ്പേൽ വി.കെ.നടേശൻ (89) നിര്യാതനായി. ഭാര്യ: സരസ്വതി (റിട്ട. അദ്ധ്യാപിക, ബോയ്സ് ഹൈസ്കൂൾ, കരുനാഗപ്പള്ളി). മക്കൾ: ബൈജു, ജയശ്രീ, ജിജു (സിവിൽ സപ്ലൈയിസ്, ഹരിപ്പാട്). മരുമക്കൾ: ആശ (ഗൾഫ്), സന്തോഷ് കുമാർ, രമ്യ. സഞ്ചയനം 20ന് രാവിലെ 8ന്.