ശാസ്താംകോട്ട: പതാരം ജംഗ്ഷനിൽ പ്രവർത്തിച്ചിരുന്ന ജനകീയ ഹോട്ടലിലെ സിലിണ്ടറിൽ നിന്ന് പാചകവാതകം ചോർന്നത് നാട്ടുകാരിൽ പരിഭ്രാന്തി പരത്തി. ശൂരനാട് തെക്ക് പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള ഹോട്ടലിൽ ഇന്നലെ രാത്രി 9നാണ് വാതകം ചോർന്നത്. നാട്ടുകാർ ശാസ്താംകോട്ട അഗ്നിശമനസേനയെ അറിയിച്ചതിനെ തുടർന്ന് ഗ്രേഡ് എ.എസ്.ടി.ഒ എസ്.എ ജോസിന്റെ നേതൃത്വത്തിലുള്ള സംഘമെത്തി ചോർച്ച ഒഴിവാക്കി. പാചകവാതക സിലിണ്ടറിന്റെ ഉപയോഗം കഴിഞ്ഞാൽ റെഗുലേ​റ്റർ നിർബന്ധമായും ഒഫ്‌ ചെയ്യണമെന്നും
കാലപ്പഴക്കം ചെന്നതും നിലവാരം കുറഞ്ഞ ട്യൂബും ഉപയോഗിക്കാൻ പാടില്ലെന്നും അഗ്നിശമന അധികൃതർ അറിയിച്ചു. ഫയർ ആൻഡ് റസ്‌ക്യൂ ഓഫീസർമാരായ അഭിലാഷ്, മനോജ്, സണ്ണി, ഡ്രൈവർ ഹരിപ്രസാദ്,ഹോം ഗാർഡ് ബിജു, ശിവപ്രസാദ്, വി.പ്രദീപ് എന്നിവർ പങ്കെടുത്തു