mayannad-agent-matter-pho
പ്രമേഹ ദിനത്തോടനുബന്ധിച്ച് മയ്യനാട് എൽ.ആർ.സിയിൽ നടന്ന ചർച്ച

കൊല്ലം: മയ്യനാട് ലിറ്റററി റിക്രിയേഷൻ ക്ലബ്ബ് ഗ്രന്ഥശാല വയോജനവേദിയുടെ ആഭിമുഖ്യത്തിൽ അന്താരാഷ്ട്ര പ്രമേഹദിനത്തോടനുബന്ധിച്ച് ചർച്ച നടന്നു. രോഗകാരണങ്ങൾ, കാഴ്ചപ്പാടുകൾ, മുൻകരുതലുകൾ, ആഹാര രീതി തുടങ്ങിയവയെല്ലാം ചർച്ചചെയ്തു. എൽ.ആർ.സി പ്രസിഡന്റ് കെ.ഷാജി ബാബു, ഭരണസമിതിയംഗം എം.കെ.ദിലീപ് കുമാർ എന്നിവർ നേൃത്വം നൽകി.

എൽ.ആർ.സിയിൽ നടന്ന യു.പിവിഭാഗം വായനാമത്സരത്തിലെ വിജയികളായ മുഹമ്മദ് സാകിർ, ജെ.അനന്തിത, ആർ.അനാമിക എന്നിവർ താലൂക്ക് തല മത്സരത്തിന് യോഗ്യത നേടി.